അവനാണ് താരം; സിറിയയില്‍ യുദ്ധത്തിനിടയില്‍ വെടിയേറ്റു വീണിട്ടും പിടഞ്ഞെഴുന്നേറ്റ് ആ പെണ്‍കുട്ടിയെ സുരക്ഷിത മേഖലയിലേക്ക് കൈപിടിച്ചോടി രക്ഷിച്ച ആ ബാലന്‍

single-img
12 November 2014

Syriaഅവനാണ് ഇന്നത്തെ താരം. സിറിയയിലെ കൊടും യുദ്ധത്തിനിടയില്‍ ഒരു ശകാച്ചു പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വെടിയേറ്റു വീണിട്ടും അതു വകവയ്ക്കാതെ പിടഞ്ഞെഴുന്നേറ്റ് ആ പെണ്‍കുട്ടിയുടെ കൈപിടിച്ച് സുരക്ഷിത സ്ഥാനത്തിലേക്ക് വലിച്ചുകൊണ്ടുപോയി രക്ഷിച്ച് ആ ബാലന്‍ ഇന്ന് സോഷ്യല്‍മീഡിയകളില്‍ നിറഞ്ഞോടുകയാണ്.

തെരുവില്‍ വെടയുണ്ടകള്‍ക്ക് നടുവില്‍ കാറിനുപിന്നില്‍ പതുങ്ങിയിരിക്കുന്ന പെണ്‍കുട്ടിയെയാണ് ജീവന്‍ പണയം വച്ച് അവന്‍ രക്ഷിക്കുന്നത്. ഓടുന്നതിനിയില്‍ അവന്‍ വെടിയേറ്റ് വീഴുന്ന അവന്‍ വീണ്ടും ഉയര്‍ന്നെഴുന്നേറ്റ് വെടിയുണ്ടകള്‍ക്കിടയിലൂടെ പെണ്‍കുട്ടിയുടെ കൈപിടിച്ച് സുരക്ഷിത മേഖലയില്‍ ഒളിക്കുന്നതാണ് വീഡിയോയിലുള്ളത്.

സിറിയയിലെ ഷാം ന്യൂസ് നെറ്റ് വര്‍ക്കാണ് വീഡിയോ പുറത്തു വിട്ടത്.