ഭാരതീയ സംസ്കാരത്തിനും മൂല്ല്യങ്ങൾക്കും വിരുദ്ധം!പോൺ സൈറ്റുകൾ ഇന്ത്യയിൽ നിരോധിക്കും

single-img
12 November 2014

child porn SC to DoT_0_0_0_0_0_0_0 (1)പോൺ സൈറ്റുകൾ ഇന്ത്യയിൽ നിരോധിക്കാൻ നടപടികൾ ആരംഭിച്ചു.ഭാരതീയ സംസ്കാരത്തിനും മൂല്യങ്ങൾക്കും ഇവ എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണു സൈറ്റുകൾ നിരോധിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്.ടെലികോം ആൻഡ് ഐടി മന്ത്രി രവി ശങ്കർ പ്രസാദ് പങ്കെടുത്ത യോഗത്തിലാണ് പോൺ സൈറ്റുകൾ ഇന്ത്യയിൽ നിരോധിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തത്.

ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയോടു പോൺ സൈറ്റുകളുടെ ലിസ്റ്റ് ആവശ്യപ്പെട്ടു. പോൺസൈറ്റുകൾ നിരോധിക്കുന്നതിന്റെ ഭാഗമായുള്ള നടപടി മൂലം ഇന്റർനെറ്റിന്റെ വേഗതയെ ബാധിക്കരുതെന്നും നിർദേശിച്ചിട്ടണ്ട്.എന്ന് മുതലാണു പോൺ സൈറ്റുകൾ നിരോധിക്കുന്നത് എന്നതിനെപ്പറ്റി സർക്കാർ മൗനം പാലിക്കുകയാണു.നിലവിൽ പല ഇന്റെർനെറ്റ് സർവീസ് പ്രൊവൈഡർമാരും ടോറന്റ് സൈറ്റുകളും പോൺ സൈറ്റുകളും ബ്ലോക്ക് ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്