കേരള പത്രപ്രവര്‍ത്തക അസ്സോസിയേഷന്‍ കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പി.ആര്‍.ഡി ഓഫീസിന് മുമ്പില്‍ നടത്തിയ ധര്‍ണ്ണ നടത്തി.

single-img
12 November 2014

10688447_369491913208449_6086065448150534669_oകോട്ടയം:നോണ്‍ അക്രഡിറ്റേഡ്-പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജില്ലാ അക്രഡിറ്റേഷന്‍ ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നു സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ്. കേരളാ പത്രപ്രവര്‍ത്തക അസോസിയേഷന്‍ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പിആര്‍ഡി ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.. പി ആര്‍ ഡി മുന്‍ കൈ എടുത്താല്‍ ഇത് നിഷപ്രയാസം നടപ്പിലാക്ക്ാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ഷേമനിധി നടപ്പാക്കുന്ന കാര്യവും പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരേ ഉണ്ടാകുന്ന കൈയ്യേറ്റങ്ങളും അതിക്രമങ്ങളും ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുക്കുന്ന കാര്യം സര്‍ക്കാര്‍ തലത്തില്‍ ഗൗരവമായി കാണുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു. ഡിസംബറില്‍ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഇക്കാര്യങ്ങള്‍ ഗൗരവത്തോടെ അവതരിപ്പിക്കുമെന്നും ചീഫ് വിപ്പ് പറഞ്ഞു.

 

10363510_743301639058720_8440183142509436538_n (1) സിഐടിയു ജില്ലാ പ്രസിഡന്റ് വി.എന്‍. വാസവന്‍, മുന്‍ എംഎല്‍എ തോമസ് ചാഴികാടന്‍, എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍, ബിജെപി സംസ്ഥാന കമ്മിറ്റിയംഗം പി.എന്‍. ഹരി, പത്രപ്രവര്‍ത്തക അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജി.ശങ്കര്‍, ജനറല്‍ സെക്രട്ടറി കെ.ആര്‍. മധു, വൈസ് പ്രസിഡന്റ് ബേബി കെ ഫിലിപ്പോസ്, ട്രഷറര്‍ സി.കെ. ബൈജു, ജില്ലാ പ്രസിഡന്റ് കെ.സി. പ്രസാദ്, സെക്രട്ടറി ബിജു ഇത്തിത്തറ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ നൗഷാദ് വെബ്ലി, ഇ.എന്‍. അനീഷ്, ടി.എന്‍. രാജന്‍, മാത്യു പാമ്പാടി എന്നിവര്‍ പ്രസംഗിച്ചു. ധര്‍ണയ്ക്കു മുന്നോടിയായി ഗാന്ധി സ്‌ക്വയറിന് മുന്നില്‍ നിന്നും പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ പിആര്‍ഡി ഓഫീസിന് മുന്നിലേക്കു വായ് മൂടി കെട്ടി പ്രകടനം നടത്തിയ പ്രതിഷേധ മാര്‍ച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് ബേബി കെ ഫിലിപ്പോസ് ഉദ്ഘാടനം ചെയ്തു.