ദേശീയ ഗെയിംസിനായി ഉള്ള മെഡലുകൾ ഡിസംബറോടെ എത്തും

single-img
12 November 2014

logo35മത് ദേശീയ ഗെയിംസ് മത്സരങ്ങൾക്കായി ഉള്ള മെഡലുകൾ ഡിസംബറോടെ എത്തും .മുംബൈയിൽ നിന്ന് ആണ് മത്സരത്തിന് അവശ്യം ആയ മെഡലുകൾ എത്തിക്കുന്നത്.3,200 മെഡലുകൾക്ക് ആണ് നിലവിൽ സങ്കടകർ ഓർഡർ നൽകിയത് .ഇതിൽ 1,000 സ്വര്ണം ,1,000 വെള്ളി ,1,200 വെങ്കലവും ഉൾപ്പെടും.അവശ്യം വന്നാൽ കൂടുതൽ മെഡലുകൾക്ക് ഓർഡർ നൽകുവാനും സംഘാടകർ തീരുമാനിച്ചുകഴിഞ്ഞു .

407 മത്സര ഇനങ്ങൾ ആണ് 35മത് ദേശീയ ഗെയിംസിൽ ഉള്ളത് . 3 ഇഞ്ച്‌ വലിപ്പവും അതുപോലെ 200 ഗ്രാം ഭാരവും ആണ് ഓരോ മെഡലുകൾക്കും ഉണ്ടാകുന്നത് . മെഡലിന്റെ മുൻവശത്ത് ദേശീയ ഗെയിംസ് ചിഹ്നം അമ്മുവിൻറെ ചിഹ്നം ഉണ്ടാകും , മറു വശത്ത് ഐ ഒ എ യുടെ ലോഗോയും .
35മത് ദേശീയ ഗെയിംസ് കേരളത്തിലെ എഴ് ജില്ലകളിൽ ആണ് നടക്കുന്നത് .ജനുവരി 31 മുതൽ ഫെബ്രുവരി 15 വരെ ആണ് ദേശീയ ഗെയിംസ് നടക്കുനത് . ഇതിൽ തിരുവനന്തപുരം ആണ് ഗെയിംസിന്റെ പ്രധാന വേദിയും . 11,000 ത്തോളം സ്പോര്ട്സ് താരങ്ങൾ ആണ് വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നത് .