മഹാരാഷ്ട്രയില്‍ ശിവസേന പ്രതിപക്ഷത്തിരിക്കുമെന്ന് വ്യക്തമാക്കി കത്ത് നല്‍കി

single-img
11 November 2014

uddhavമഹാരാഷ്ട്രയില്‍ ശിവസേന പ്രതിപക്ഷത്തിരിക്കും. പ്രതിപക്ഷത്തിരിക്കാന്‍ തയാറാണന്ന് വ്യക്തമാക്കി പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെ നിയമസഭാ സെക്രട്ടറിക്ക് കത്തു നല്‍കി. ഏകനാഥ് ഷിന്‍ഡെ പ്രതിപക്ഷ നേതാവാകും.

മഹാരാഷ്ട്രയില്‍ ഫഡ്‌നാവിസ് സര്‍ക്കാര്‍ വിശ്വാസവോട്ടിന് എന്‍സിപിയുടെ പിന്തുണ തേടിയാല്‍ ശിവസേന പ്രതിപക്ഷത്തിരിക്കുമെന്നു കഴിഞ്ഞ ദിവസം ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തിനുശേഷം പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു.