സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ആത്മകഥ മലയാളത്തിലേക്ക്‌

single-img
11 November 2014

sഇതിഹാസ ക്രിക്കറ്റ്‌ താരം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ആത്മകഥ മലയാളത്തിലേക്ക്‌. പ്ലേയിംഗ്‌ ഇറ്റ്‌ മൈ വേ എന്ന പേരില്‍ പുറത്തിറങ്ങിയ സച്ചിന്റെ ആത്മകഥ മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകളിലേക്ക്‌ വിവര്‍ത്തനം ചെയ്യാന്‍ പ്രസാധകര്‍ തയ്യാറെടുക്കുന്നു.

 
മലയാളത്തിന്‌ പുറമെ ആസാമീസ്‌, തെലുങ്ക്‌, ബംഗാളി എന്നീ ഭാഷകളിലേക്കാണ്‌ സച്ചിന്റെ ആത്മകഥ വിവര്‍ത്തനം ചെയ്യാന്‍ പ്രസാധകര്‍ ഒരുങ്ങുന്നത്‌. ഹാച്ചെറ്റ്‌ ഇന്ത്യയാണ്‌ പുസ്‌തകത്തിന്റെ പ്രസാധകര്‍. 2015 അവസാനത്തോടെ പ്രാദേശിക ഭാഷയിലുള്ള പതിപ്പുകള്‍ വിപണയിലിറക്കാനാണ്‌ ശ്രമം. പ്രാദേശിക ഭാഷാ പതിപ്പുകള്‍ വിപണിയില്‍ എത്തിക്കുന്നതിന്‌ സഹപ്രസാധകരെ ഉടന്‍ കണ്ടെത്തുമെന്ന്‌ ഹാച്ചെറ്റ്‌ അധികൃതര്‍ അറിയിച്ചു.

 
അതേസമയം പുസ്‌തകത്തിന്റെ ഇംഗ്ലീഷ്‌ പതിപ്പ്‌ വിപണിയിലെത്തി ദിവസങ്ങള്‍ക്കകം റെക്കോഡ്‌ വില്‍പ്പനയാണ്‌ ലഭിച്ചത്‌.