ഇനി വീട്ടുകാവലിന് നായകള്‍ക്ക് പകരം റോബോട്ടുകള്‍; ഇത് നിര്‍മ്മിച്ചത് അമേരിക്കയോ യൂറോപ്പോ ഒന്നുമല്ല, തിരുവനന്തപുരം കുളത്തൂര്‍ ഗവ. വി.എച്ച്.എസ്.എസിലെ സാധാരണ വിദ്യാര്‍ത്ഥികളായ റെജിനും അനുവുമാണ്

single-img
11 November 2014

RObotവീട്ടുകാവലിനും കള്ളനെ പിടികൂടുന്നതിനും നായകള്‍ക്ക് പകരം റോബോട്ടുകളെ അവതരിപ്പിച്ച് സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ കുട്ടികള്‍ അത്ഭുതം സൃഷ്ടിച്ചു. കുളത്തൂര്‍ വിഎച്ച്എസ്എസിലെ റെജിനും അനുവുമാണ് കള്ളന്മാരുടെ പേടി സ്വപ്നമായി മാറുന്ന റൂബിയെന്ന റോബോട്ടിനു രൂപം നല്‍കിയത്.

കള്ളന്‍ വീടിന്റെ ഗേറ്റ് ചാടി കടന്ന് മുറ്റത്ത് പ്രവേശിച്ചാല്‍ റൂബി കുര തുടങ്ങും. അതിനുശേഷവും മോഷ്ടാവ് വാതിലിനടുത്ത് എത്തിയാല്‍ റൂബിയുടെ ദേഷ്യം കൂടുകയും കള്ളന്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചാല്‍ കുര നിര്‍ത്തി നാടുമുഴുവന്‍ കേള്‍ക്കുന്ന രീതിയില്‍ അലാറം പുറപ്പെടുവിക്കുകയും ചെയ്യും.

ഒരു റൂബിയില്‍ മാത്രം ഒതുങ്ങുന്നതല്ല ഇവരുടെ കഴിവുകളുടെ വ്യാപ്തി. മഴ വന്നാല്‍ വീടിന് പുറത്തിട്ടിരിക്കുന്ന തുണിയെടുക്കാന്‍ വീട്ടുകാരെ സഹായിക്കുന്ന റോബോട്ട് വരെ ഇവര്‍ വികസിപ്പിച്ചിട്ടുണ്ട്. ഇതിനെ ആവശ്യമനുസരിച്ച് സെയില്‍സ്മാനോ വീട്ടുവേലക്കാരനോ സെക്യൂരിറ്റിയോ എന്തായും ഉപയോഗിക്കാമെന്നും ശാസ്ത്രലോകത്തെ വാഗ്ദാനങ്ങളായ ഈ കൊച്ചു ശാസ്ത്രജ്ഞര്‍ പറയുന്നു. മാത്രമല്ല
ആവശ്യത്തിനനുസരിച്ച് എന്തു ജോലിക്കും ഉപയോഗിക്കാന്‍ കഴിയുന്ന മനുഷ്യ റോബോട്ടുകള്‍ തയാറാക്കുന്നതിന് തങ്ങള്‍ക്ക് സാധിക്കുമെന്നും ഇവര്‍ പറഞ്ഞു.