ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ഇന്ന്​ മ്യാന്‍മറിലേക്ക്‌

single-img
11 November 2014

mപന്ത്രണ്ടാമത്​ ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന്​ മ്യാന്‍മറിലേക്ക്‌ പോകും . ഒമ്പതാമത്​ കി‍ഴക്കനേഷ്യന്‍ ഉച്ചകോടിയിലും മോദി പങ്കെടുക്കും. മ്യാന്‍മര്‍ സന്ദര്‍ശത്തിനു ശേഷം പ്രധാനമന്ത്രി ആസ്ത്രേലിയ, ഫിജി എന്നീ രാഷ്ട്രങ്ങളും സന്ദര്‍ശിക്കും.ആസിയാന്‍ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തലാണ്​ ഇന്ത്യയുടെ ലക്ഷ്യം.

 

വാണിജ്യ ബന്ധം മെച്ചപ്പെടുത്തല്‍ ഇതിന്റെ ഭാഗമാണ്​. മ്യാന്‍മറില്‍ പ്രതിപക്ഷ നേതാവും നൊബേല്‍ സമ്മാന ജേതാവുമായ ആങ്​സാന്‍ സൂക്കിയെ പ്രധാനമന്ത്രി സന്ദര്‍ശിക്കും. പത്തു ദിവസത്തെ വിദേശ സന്ദര്‍ശന പരിപാടിയാണ്​ പ്രധാനമന്ത്രി തയ്യാറാക്കിയിരിക്കുന്നത്​. മ്യാന്‍മറില്‍ നിന്ന്​ ആസ്ത്രേലിയയിലേക്ക്‌ പോകുന്ന നരേന്ദ്ര മോദി നാലു ദിവസം അവിടെ ചെലവ‍ഴിക്കും. ഫിജി വ‍ഴിയാണ്​ മടങ്ങുക.