പദ്മനാഭസ്വാമി ക്ഷേത്രക്കേസ്‌; രാജകുടുംബം ഉന്നയിച്ച ആരോപണങ്ങൾ സുപ്രീംകോടതി തള്ളി

single-img
11 November 2014

sശ്രീ പദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസിൽ അമിക്കസ് ക്യൂറിക്കു നേരെ രാജകുടുംബം ഉന്നയിച്ച ആരോപണങ്ങൾ സുപ്രീംകോടതി തള്ളി.അമിക്കസ്‌ക്യൂരിയ്‌ക്കെതിരായ രാജകുടുംബത്തിന്റെ ആരോപണം ഗൗരവമുള്ളതല്ല. ക്ഷേത്ര സുരക്ഷയ്‌ക്കാണോ അമിക്കസ്‌ക്ക്യൂരിയെ പുറത്താക്കാനാണോ രാജകുടുംബം ശ്രമിക്കുന്നതെന്നും സുപ്രീംകോടതി വിമര്‍ശിച്ചു.

 
നിസാര പ്രശ്‌നങ്ങളെച്ചൊല്ലി ഗൗരവമുള്ള പ്രശ്‌നങ്ങളെ മറച്ചുവയ്‌ക്കുകയാണ്‌ രാജകുടുംബം ചെയ്യുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് പരിഗണിച്ചപ്പോൾ രാജകുടുംബം തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ മനോവേദന ഉണ്ടാക്കിയതായി അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു.

 

 

തനിക്ക് നേരിട്ട് ബോദ്ധ്യപ്പെട്ട കാര്യങ്ങളാണ് കോടതിയെ അറിയിച്ചത്. അതിന്റെ പേരിൽ അപമാനിതനാവാൻ വയ്യ. അതിനാൽ തന്നെ അമിക്കസ് ക്യൂറി സ്ഥാനത്ത് തുടരാനില്ലെന്നും സ്ഥാനമൊഴിയാൻ അനുവദിക്കണമെന്നും ഗോപാൽ സുബ്രഹ്മണ്യം കോടതിയെ അറിയിച്ചു.

 
എന്നാൽ അമിക്കസ് സ്ഥാനം ഒഴിയേണ്ട ആവശ്യമില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കോടതിയുടെ നിർദ്ദേശ പ്രകാരമാണ് അമിക്കസ് ക്യൂറിയെ നിയോഗിച്ചതെന്നും ബെഞ്ച് ഓർമിപ്പിച്ചു. 28 ന്‌ കേസ്‌ വീണ്ടും പരിഗണിക്കും.