ഇന്ത്യക്കാര്‍ ഭാര്യയെ തല്ലികള്‍; ഇന്ത്യയിലെ പുരുഷന്‍മാരില്‍ പത്തില്‍ ആറുപേരും ഭാര്യമാരെ തല്ലുന്നവരാണെന്ന് ഐക്യരാഷ്ട്രസഭ

single-img
11 November 2014

womanപുരുഷന്മാരില്‍ പത്തില്‍ ആറു പേരും ഭാര്യമാരെ ഉപദ്രവിക്കാറുള്ള രാജ്യമാണ് ിന്ത്യയെന്ന് ഐക്യരാഷ്ട്രസഭയുടെ പഠന റിപ്പോര്‍ട്ട്. യു.എന്നിന്റെ വേള്‍ഡ് പോപ്പുലേഷന്‍ ഫണ്ടും ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ റിസര്‍ച്ചും സംയുക്തമായി നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടിലാണ്ഇതു സംബന്ധിച്ച വിവരങ്ങളുള്ളത്.

ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹരിയാന, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെ പതിനെട്ട് വയസിനും 49നും ഇടയിലുള്ള 9,205 പുരുഷന്മാരില്‍ നടത്തിയ പഠനമനുസരിച്ച് അപമാനിക്കുക, ഭീഷണിപ്പെടുത്തുക, ശാരീരികമായും മാനസികമായും പീഡിപ്പിക്കുക തുടങ്ങിയ ഭീകരമായ മുറകളാണ് ഭാര്യമാര്‍ക്ക് നേരെ പുരുഷന്‍മാര്‍ പ്രയോഗിക്കുന്നതെന്ന് കണ്ടെത്തി. ഒഡിഷയിലും യു.പിലുമാണ് കൂടുതല്‍ അതിക്രമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ 70ശതമാനം പേര്‍ ഭാര്യമാരെ ഉപദ്രവിക്കാറുണ്ട്.