കൊലക്കുറ്റം ആരോപിച്ച് 45-കാരിയെ നഗ്നയാക്കി കരിതേച്ച് കഴുതപ്പുറത്തേറ്റി നാടുചുറ്റിച്ചു

single-img
11 November 2014

gang-rape_രാജസ്‌ഥാനില്‍ കൊലക്കുറ്റം ആരോപിച്ച് 45-കാരിയെ നഗ്നയാക്കി കരിതേച്ച് കഴുതപ്പുറത്തേറ്റി നാടുചുറ്റിച്ചു. രാജ്‌സമന്ദ്‌ ജില്ലയിലെ ചാര്‍ഭുജ ടൗണില്‍ നിന്ന്‌ ഏഴു കിലോമീറ്റര്‍ അകലെ ഗോത്രവര്‍ഗ മേഖലയായ തുര്‍വല്‍ ഗ്രാമത്തിലാണ് സംഭവം .

 
അനന്തരവനെ കൊലചെയ്‌തു എന്ന കുറ്റമാണ്‌ സ്‌ത്രീക്കു മേല്‍ ചുമത്തിയിരിക്കുന്നത്‌. അനന്തരവന്റെ ഭാര്യ നാട്ടുകൂട്ടത്തില്‍ സ്‌ത്രീക്കെതിരെ പരാതി നൽകി. സ്ത്രീ കുറ്റക്കാരിയാണെന്ന് നാട്ടുകൂട്ടം പ്രഖ്യാപിക്കുകയും ശിക്ഷ വിധിക്കുകയുമായിരുന്നു. ഗ്രാമമധ്യത്തില്‍ വച്ച് സ്ത്രീയെ വിവസ്ത്രയാക്കാനും ദേഹത്ത് കരിതേച്ച് ഒരു മണിക്കൂർ കഴുതപ്പുറത്തേറ്റാനുമാണ് നാട്ടുകൂട്ടം കൽപിച്ചത്.

 
അപമാനിക്കപ്പെട്ട സ്‌ത്രീയുടെ ഭര്‍ത്താവ്‌ നല്‍കിയ പരാതിയെ തുടര്‍ന്ന്‌ പോലീസ്‌ നടത്തിയ തെരച്ചിലില്‍ 30 പേരെ അറസ്‌റ്റു ചെയ്‌തു.