പരീക്ഷയ്ക്ക് കോപ്പിയടിക്കാന്‍ കോളേജ് അധികൃതരുടെ സഹായം: അംഗീകാരം റദ്ദാക്കാന്‍ തീരുമാനം

single-img
11 November 2014

cപരീക്ഷയ്ക്ക് കോപ്പിയടിക്കാന്‍ കോളേജ് അധികൃതര്‍ സഹായംചെയ്തതായി കണ്ടെത്തിയ എന്‍ജിനിയറിങ് കോളേജിന്റെ അംഗീകാരം റദ്ദാക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനം. പാലക്കാട് മുതലമടയിലെ പാലക്കാട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി എന്ന സ്ഥാപനത്തിനെതിരെയാണ് നടപടി.

 
2013 മാര്‍ച്ചില്‍ ഇവിടെനടന്ന ഏഴാം സെമസ്റ്റര്‍ ബി.ടെക് പരീക്ഷയിലാണ് ക്രമക്കേട് നടന്നത്. ഉത്തരക്കടലാസുകള്‍ എന്‍.എസ്.എസ് എന്‍ജിനിയറിങ് കോളേജില്‍ മൂല്യനിര്‍ണയത്തിന് എത്തിച്ചപ്പോള്‍ പരിശോധകരായ അധ്യാപകര്‍ സിന്‍ഡിക്കേറ്റിനെ അറിയിക്കുകയായിരുന്നു. സിന്‍ഡിക്കേറ്റിന്റെ പരീക്ഷാ സ്ഥിരംസമിതി കണ്‍വീനര്‍ കെ.എം. നസീറാണ് സംഭവം അന്വേഷിച്ചത്.

 
മാനേജ്‌മെന്റിന്റെയും അധ്യാപകരുടെയും ഒത്താശയോടെയാണ് കൂട്ട കോപ്പിയടി നടന്നതെന്നും കോളേജിന്റെ അംഗീകാരം റദ്ദാക്കണമെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. ഇതാണ് തിങ്കളാഴ്ച ചേര്‍ന്ന യോഗം അംഗീകരിച്ചത്.