എം.വി. രാഘവന്റെ ചിത കത്തി തീരാന്‍ കാത്തു നിന്നില്ല; അതിനും മുന്നേ രണ്ടു സി.എം.പി പാര്‍ട്ടിയും ജനറല്‍ സെക്രട്ടിറമാരെ തെരഞ്ഞെടുത്തു

single-img
11 November 2014

CMP2മരമണമടഞ്ഞ വിപ്ലവ നായകന്‍ എം.വി രാഘവന്റെ ചിതകത്തിതീരാന്‍ കാത്ത് നിന്നില്ല, അതിനു മുന്നേ ഇരു വിഭാഗം സിഎംപിയും ജനറല്‍ സെക്രട്ടറിമാരെ തെരഞ്ഞെടുത്തു. ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുന്ന സിഎംപി വിഭാഗം കെ.ആര്‍ അരവിന്ദാക്ഷനെയും യുഡിഎഫ് ചേരിയിലുള്ള മറുവിഭാഗം സി.പി ജോണിനെയുമാണ് ജനറല്‍ സെക്രട്ടറിമാരായി തെരഞ്ഞെടുത്തിരിക്കുന്നത്. എംവിആറിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം ഇരുവിഭാഗവും കണ്ണൂരില്‍ യോഗം ചേര്‍ന്ന് അവരവരുടെ ജനറല്‍ സെക്രട്ടറിമാരെ തെരഞ്ഞെടുക്കുകയായിരുന്നു.

എം.വി.ആറിന്റെ മരണത്തിനു മുന്നേ ഇരുവിഭാഗവും ജനറല്‍ സെക്രട്ടറിയായി എംവിആറിനെയാണ് അംഗീകരിച്ചിരുന്നത്. നേരത്തെ എംവിആറിനുള്ള ആദരാഞ്ജലി അര്‍പ്പണവേളയില്‍ ഇരുവിഭാഗവും ഏറ്റുമുട്ടിയിരുന്നു. ബര്‍ണശേരിയിലെ വീട്ടില്‍ നിന്നും മൃതദേഹം അരവിന്ദാക്ഷന്‍ പക്ഷത്തിന്റെ ജില്ലാ കമ്മിറ്റി ഓഫീസായ ഇ.പി. സ്മാരക മന്ദിരത്തില്‍ കൊണ്ടുപോയ ശേഷം ടൗണ്‍ സ്‌ക്വയറില്‍ എത്തിച്ചപ്പോഴായിരുന്നു ഇരുവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കവും ഉന്തുംതള്ളുമുണ്ടായത്. നേരത്തെ സി.എം.പിയിലെ ഇരുവിഭാഗവും തമ്മില്‍ തര്‍ക്കമുണ്ടായപ്പോള്‍ അരവിന്ദാക്ഷന്‍ പക്ഷം പിടിച്ചെടുത്തതാണ് ഇ.പി. സ്മാരക മന്ദിരം.