ആലിംഗന സമരം; വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷൻ കോളജ് അധികൃതര്‍ പിന്‍വലിച്ചു

single-img
11 November 2014

Maharajas_Collegeകൊച്ചി: കിസ്സ് ഒഫ് ലൗവിനെ പിന്തുണച്ച് ആലിംഗന സമരം നടത്തി പ്രതിഷേധിച്ച 10 വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്ത നടപടി മഹാരാജാസ് കോളജ് അധികൃതര്‍ പിന്‍വലിച്ചു. അധികൃതരുടെ നടപടിക്കെതിരേ കുട്ടികള്‍ കോടതിയെ സമീപിക്കാനിരിക്കേയാണ് പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ഉത്തരവിറക്കിയത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മറൈന്‍ ഡ്രൈവില്‍ നടന്ന ‘കിസ് ഓഫ് ലൗവ്’ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മഹാരാജാസ് കാമ്പസില്‍ 30 ഓളം വിദ്യാര്‍ഥികള്‍ ആലിംഗന സമരം നടത്തിയത്. അനുമതിയില്ലാതെ സമരം നടത്തിയെന്ന് ആരോപിച്ച് 10 വിദ്യാര്‍ഥികളെ പ്രിന്‍സിപ്പല്‍ പുറത്താക്കിയിരുന്നു.

കുട്ടികള്‍ക്കെതിരായ നടപടിയില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐയും എഐഎസ്എഫും കോളജ് കാമ്പസില്‍ പ്രകടനം നടത്തിയിരുന്നു.