30 മിനിറ്റുകൾക്കിടെയിൽ യുവതി ഹോമിയോ ഡോക്ടറെ 70 തവണ ചെകിടത്തടിച്ചു

single-img
11 November 2014

docഹോമിയോ ഡോക്ടറെ യുവതി 30 മിനിറ്റുകൾക്കിടെ 70 തവണ ചെകിടത്തടിച്ചു. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം നടന്നത്. ലൈഗിക പീഡനം ആരോപിച്ച് യുവതി ഡോക്ടറെ തല്ലുന്ന സിസിടിവി ദൃശ്യം വൈറലായിരിക്കുകയാണ്. പോലീസ് ഈ ദൃശ്യത്തെ തെളിവിനായി ഉപയോഗിക്കുമെന്ന് അറിയിച്ചു. ഡോ.അർപിത് ചോപ്രയെയാണ് വസുന്ധര ശർമയെന്ന യുവതി അടിച്ച് തകർത്തത്.

നേരത്തെ യുവതി അർപിതിന്റെ ക്ലിനിക്കിൽ പ്രാക്ടീസ് ചെയ്തിരുന്ന സമയത്ത് വിവാഹ വഗ്ദാനം നൽകി തന്നെ ലൈഗികമായി പീഡിപ്പിച്ചിരുന്നെന്ന് ആരോപിച്ചാണ് യുവതി ഇദ്ദേഹത്തെ തല്ലിയത്. കൂടാതെ യുവതി ഇതുമായി ബന്ധപ്പെട്ട് പോലീസിൽ കേസ് നൽകിയിട്ടുണ്ട്.

2012 തന്റെ കീഴിൽ പ്രാക്ടീസ് ചെയ്തിരുന്ന യുവതി തന്നെ വശീകരിക്കാൻ ശ്രമിച്ചത് കൊണ്ട് ജോലിയിൽ നിന്നും പറഞ്ഞു വിട്ടിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് യുവതി തനിക്കെതിരെ പീഡന കേസു കൊടുത്തതെന്ന് ഡോക്ടർ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. രണ്ട് പരാതികളെ കുറിച്ചും വിശദമായി അന്വേഷിച്ച് നടപടി എടുക്കുമെന്ന് പോലീസ് അറിയിച്ചു.