കിസ് ഓഫ് സ്ട്രീറ്റ്; ചുംബന സമരം കോഴിക്കോട്ടും

single-img
11 November 2014

kiss-of-love-1കോഴിക്കോട്: സദാചാര പോലീസിംഗിനെതിരായി കൊച്ചി മറൈന്‍ഡ്രൈവ് മാതൃകയിൽ ചുംബന സമരം കോഴിക്കോടും നടക്കും. കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ തന്നെയാണ് കോഴിക്കോട്ടെ സമരത്തിനും നേതൃത്വം നല്‍കുന്നത്. എങ്കിലും കോഴിക്കോട് കിസ് ഓഫ് സ്ട്രീറ്റ് എന്ന പേരിലാണ് സമരം അരങ്ങേറുന്നത്. ഡിസംബര്‍ ഏഴിനാവും സമരം നടക്കുക.

കൊച്ചിയില്‍ മറൈന്‍ഡ്രൈവ് കേന്ദ്രികരിച്ചായിരുന്നു സമരം നടന്നതെങ്കില്‍ കോഴിക്കോട്ട് പല കേന്ദ്രങ്ങളിലായിട്ടായിരിക്കും സമരം നടക്കുക. തെരുവുകളിലാണ് സമരക്കാര്‍ പരസ്യചുംബനം നടത്തുക. പരിപാടിയുടെ ഭാഗമായി സാംസ്‌കാരിക സമ്മേളനങ്ങളും സെമിനാറുകളും നടക്കും. ഈ ആഴ്ചതന്നെ ഫേസ്ബുക്കിലൂടെ സമരത്തിന്റെ പ്രഖ്യാപനം ഉണ്ടാകും.

കൊച്ചിയില്‍ നടന്ന ചുംബന സമരം ആഗോള ശ്രദ്ധ നേടിയിരുന്നു. ഇതിന്റെ അലയൊലികള്‍ രാജ്യത്തിന്റെ വിവിധ കലാലയങ്ങളിലേക്ക് വ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് കോഴിക്കോട്ടും സമരം നടത്താൻ സംഘാടകർ ഒരുങ്ങുന്നത്.