ജറുസലേമിൽ ഇസ്രായേല്‍ സൈനികനും യുവതിയും കുത്തേറ്റ് മരിച്ചു

single-img
11 November 2014

telavivജറുസലേം: കഴിഞ്ഞ ദിവസം നടന്ന വ്യത്യസ്ത സംഭവങ്ങളില്‍ ഇസ്രായേല്‍ സൈനികനും യുവതിയും കുത്തേറ്റ് മരിച്ചു. ടെല്‍ അവീവ് റെയില്‍വെ സ്‌റ്റേഷന് സമീപത്തുവച്ചാണ് അല്‍മങ് ഷിലോനി (20) എന്ന സൈനികനാണ് അക്രമത്തിന് ഇരയായത്. തുടർന്ന് ചികിത്സയില്‍ ഇരിക്കേയാണ് ഇദ്ദേഹം മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വെസ്റ്റ്ബാങ്കിലെ അഭയാര്‍ത്ഥിക്യാമ്പില്‍ താമസിക്കുന്ന യുവാവിനെ പിന്നീട് പോലീസ് പിടികൂടി.

ഈ അക്രമത്തിന് തൊട്ടുപിന്നാലെ ഇസ്രേയേലി യുവതിയും സമാനമായ രീതിയിൽ കുത്തേറ്റ് മരിച്ചിരുന്നു. ആക്രമണം നടത്തിയ ആളെ സുരക്ഷാ ഉദ്വോഗസ്ഥർ വെടി വെച്ച് വീഴ്ത്തിയിരുന്നു. പിടിക്കപ്പെട്ടയാൾ തങ്ങളുടെ പ്രവർത്തകനാണെന്ന് തീവ്രവാദ സംഘടനയായ ഇസ്ലാമിക് ജിഹാദ് അവകാശപ്പെട്ടു.

സംഭവത്തെത്തുടര്‍ന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ അടിയന്തരയോഗം ചേര്‍ന്നു. അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കടുത്ത നടപടിസ്വീകരിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി.