കേന്ദ്രമന്ത്രിമാരിൽ 30 ശതമാനം പേരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരെന്ന് എഡിആര്‍

single-img
11 November 2014

Modi-in-jayapuraന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയിലെ 30 ശതമാനം മന്ത്രിമാരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന് എഡിആര്‍ (അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ്)റിപ്പോര്‍ട്ട്. ഇതില്‍ പുതുതായി ചുമതലയേറ്റ 21 മന്ത്രിമാരില്‍ ഏഴ് പേർ കേസില്‍ വിചാരണ നേരിടുന്നവരാണെന്നും ഇതില്‍ അഞ്ച് പേർ പീഡനം, ലഹള എന്നിങ്ങനെയുള്ള ഗുരുതരമായ കുറ്റങ്ങള്‍ നടത്തിയിട്ടുള്ളവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മന്ത്രിസഭയില്‍ കുറ്റവാളികളുണ്ടെന്ന് ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നു ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.  റെയില്‍വേ മന്ത്രിയെയും ആരോഗ്യ മന്ത്രിയെയും മാറ്റി പ്രതിഷ്ഠിച്ചത് അഴിമതിക്കാരായതുകൊണ്ടാണോ എന്നു പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന്‍ ആവശ്യപ്പെട്ടിരുന്നു. നേരത്തെ മന്ത്രിസഭ വികസനത്തില്‍ അഴിമതിക്കാരെയും കുറ്റവാളികളെയും ഉള്‍പ്പെടുത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.