കമിതാക്കളെ കൊള്ളയടിച്ച ശേഷം കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി ജീപ്പ് ഡ്രൈവർ പോലീസ് പിടിയിൽ

single-img
11 November 2014

coupleജീപ്പ് ഡ്രൈവർ കമിതാക്കളെ കൊള്ളയടിച്ച ശേഷം കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി.  ഡെൽഹി സ്വദേശികളായ മൗമിത ദാസിനേയും അവിജിത് പൗളിനേയും കൊള്ളയടിച്ച ശേഷം ഡ്രൈവറും സംഘവും ചേർന്ന് ഡെറാഡൂണിലുള്ള ലാഖമണ്ഡൽ കുന്നിൻ മുകളിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയത്. ദീപാവലി ആഘോഷിക്കാൻ ഡെറാഡൂണിൽ എത്തിയതായിരുന്നു കമിതാക്കൾ. അവർ ഇവിടെ വെച്ച് രാജു ദാസെന്ന ജീപ്പ് ഡ്രൈവറോടൊപ്പം ടൈഗർ ഫാളിലേക്ക് യാത്ര തിരിച്ചിരുന്നു. വഴിയിൽ വെച്ച് രാജുവിന്റെ സുഹൃത്തുക്കളും ഇവരോടൊപ്പം ചേർന്നു.

യാത്ര കഴിഞ്ഞ് തിരിച്ച് വരുന്ന വഴി കമിതാക്കളോട് ലാഖമണ്ഡലിൽ ഇറങ്ങാൻ സംഘം ആവശ്യപ്പെട്ടു. അവിടെ വെച്ച് ഇരുവരേയും കൊള്ളയടിച്ച ശേഷം രാജുവും സംഘം കൊക്കയിലേക്ക് തള്ളിയിടുകയായിരുന്നു. പോലീസ് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തെ തുടർന്നാണ് ഡ്രൈവർ രാജു പിടിയിലായത്. രാജു പോലിസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്. കൂട്ടാളികൾക്കായുള്ള  തിരച്ചിൽ നടന്നു വരുകയായിരുന്നു.

നേരത്തെ കമിതാക്കളെ കാണ്മാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. യുവതി അവസാനമായി ഡ്രൈവർ രാജുവിന്റെ മൊബൈലിലേക്ക് വിളിച്ചത് കേസിന് വഴിത്തിരിവാകുകയായിരുന്നു.