ബിയര്‍ പാര്‍ലറില്‍ മദ്യപസംഘങ്ങള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി

single-img
11 November 2014

cbeerതിരുവനന്തപുരം:  ബിയര്‍ പാര്‍ലറില്‍ മദ്യപസംഘങ്ങള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. കഴക്കൂട്ടം കഠിനംകുളത്തെ സ്വകാര്യ ബിയര്‍ പാര്‍ലറില്‍ നടന്ന സംഘട്ടനത്തില്‍ ഇവിടത്തെ ഉപകരണങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. 25,000 രൂപയിലധികം നാശനഷ്ടമുണ്ടായതായി കഠിനംകുളം പോലീസ് അറിയിച്ചു.

തിങ്കളാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഘര്‍ഷം. ബിയര്‍ കഴിക്കുന്നതിനിടെ യുവാക്കള്‍ തമ്മിൽ അസഭ്യം വിളിച്ചതാണ് സംഘട്ടനത്തിനിടയാക്കിയതെന്ന് ബാര്‍ ജീവനക്കാര്‍ പറഞ്ഞു. മദ്യലഹരിയില്‍ നടന്ന ഏറ്റുമുട്ടിലിൽ ഇരുവിഭാഗവും ബിയര്‍ പാര്‍ലറിലുണ്ടായിരുന്ന കസേരകളും മേശകളും മറ്റും നശിപ്പിച്ചു. ഇത് തടയാനെത്തിയ ജീവനക്കാരെയും സംഘം മര്‍ദിച്ചു.

സംഭവമറിഞ്ഞ് പോലീസ് എത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു.  പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.