പാവല്‍കൃഷിക്കൊപ്പം ഒരു കഞ്ചാവ് ചെടി നട്ടുവളര്‍ത്തി:ശിക്ഷ ഒരു വർഷം തടവും അൻപതിനായിരം രൂപ പിഴയും

single-img
11 November 2014

kanchavu-225x300പാവല്‍കൃഷിക്കൊപ്പം ഒരു കഞ്ചാവ് ചെടി നട്ടുവളര്‍ത്തി പരിപാലിച്ചയാള്‍ക്ക് ഒരു വർഷം തടവും അൻപതിനായിരം രൂപ പിഴയും. ഉടുമ്പന്‍ചോല കൊന്നത്തടി കല്ലാര്‍കുട്ടി കരയില്‍ ട്രൈബല്‍ സെറ്റില്‍മെന്റില്‍ ലക്ഷ്മണനെ (56) യാണ് തൊടുപുഴ എന്‍. ഡി. പി. എസ്. സ്‌പെഷ്യല്‍ കോടതി ജഡ്ജി പി.കെ അരവിന്ദ് ബാബു ഒരുവര്‍ഷം കഠിനതടവിനും അര ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറു മാസം കൂടി തടവ് അനുഭവിക്കണം.

അടിസ്ഥാനത്തില്‍ അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി. മധുവും പാര്‍ട്ടിയും നടത്തിയ തിരിച്ചിലിനിടെയാണ് ലക്ഷ്മണന്റെ കൃഷി സ്ഥലം പരിശോധിച്ചത്.റെയ്ഡിനിടെ ഉണക്കാനിട്ടിരുന്നു 450 ഗ്രാം കഞ്ചാവും കണ്ടെടുക്കുകയുണ്ടായി.