ഗുജറാത്തില്‍ വോട്ടിംഗ് ദിവസം വോട്ടുചെയ്യാതെ ഇനി വീട്ടിലിരിക്കാന്‍ കഴിയില്ല; രാജ്യത്ത് വോട്ടിംഗ് നിര്‍ബന്ധമാക്കിയ ആദ്യ സംസ്ഥാനമായി ഗുജറാത്ത്

single-img
10 November 2014

evotingഗുജറാത്തില്‍ വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് നിര്‍ബന്ധമാക്കിക്കൊണ്ട് ഉത്തരവിറങ്ങി. ഇതോടെ രാജ്യത്തെ ആദ്യ വോട്ടിംഗ് നിര്‍ബന്ധമാക്കുന്ന സംസ്ഥാനമായി ഗുജറാത്ത് മാറി. നരേന്ദ്രമോദി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 2009 ലെതദ്ദേശഭരണ നിയമം ഭേദഗതി ചെയ്തുകൊണ്ട്ുള്ള ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചതോടെയാണ് വോട്ടിംഗ് നിര്‍ബന്ധമായി മാറിയത്.

മുന്‍ ഗവര്‍ണര്‍ കമല ബെനിവാള്‍ രണ്ടുതവണ ഒപ്പുവെയ്ക്കാതെ മടക്കി അയച്ച ബില്ലിലാണ് നിലവിലെ ഗവര്‍ണര്‍ ഒ.പി. കോഹ്‌ലി ഒപ്പുവെച്ചത്. ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം വ്യക്തിസ്വാതന്ത്ര്യത്തിന്‍ മേലുള്ള കടന്നുകയറ്റമാണ് ബില്ലിലെ ഭേദഗതി എന്നു കാട്ടിയായിരുന്നു മുന്‍ ഗവര്‍ണര്‍ ബില്‍ മടക്കി അയച്ചത്.

എന്നാല്‍ ഈ നിയമം എങ്ങനെ നടപ്പിലാക്കാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസ് ചോദിച്ചു. പൗരസ്വാതന്ത്ര്യത്തിനെതിരാണ് പുതിയ നിയമമെന്നു പാര്‍ട്ടിവക്താവ് പറഞ്ഞു.