സുനന്ദാ പുഷ്‌കറുടെ മരണം സംബന്ധിച്ച് സുബ്രമണ്യന്‍ സ്വാമി പൊതു താത്പര്യഹര്‍ജി നല്‍കും

single-img
10 November 2014

SWAMY_1548386gമുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദാ പുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട് പൊതു താത്പര്യ ഹര്‍ജി നല്‍കുമെന്ന് ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി. മരണത്തെക്കുറിച്ച് കോടതിയുടെ മേല്‍ നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന ആവശ്യമുന്നയിച്ചാണ് സ്വാമി കോടതിയെ സമീപിക്കുക.

കഴിഞ്ഞ ജനുവരി 17 നാണ് സുനന്ദപുഷ്‌കറെ തെക്കന്‍ ഡല്‍ഹിയിലുള്ള ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്‌ടെത്തിയത്. സുനന്ദ പുഷ്‌കറുടെ മരണത്തെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യം സുബ്രമണ്യന്‍ സ്വാമി നിരവധി തവണ ഉന്നയിച്ചിരുന്നു.