പാലസ്തീനെ വേര്‍തിരിച്ച് ഇസ്രായേല്‍ കെട്ടിയ വര്‍ണ്ണവിവേചന മതില്‍ പാലസ്തീന്‍ യുവാക്കള്‍ തകര്‍ത്തു

single-img
10 November 2014

Palastineഇസ്രേലി, പലസ്തീന്‍ മേഖലകളെ വേര്‍തിരിച്ച് വെസ്റ്റ്ബാങ്കില്‍ ഇസ്രയേല്‍ തീര്‍ത്തിരിക്കുന്ന സുരക്ഷാമതിലിന്റെ ഒരു ഭാഗം തകര്‍ത്തുകൊണ്ട് ഇരു ജര്‍മനികളെയും വേര്‍തിരിച്ചിരുന്ന ബര്‍ലിന്‍ മതില്‍ നിലംപതിച്ചതിന്റെ രജതജൂബിലി പലസ്തീന്‍കാര്‍ ആഘോഷിച്ചു. ജറുസലമിനും രമല്ലയ്ക്കും ഇടയ്ക്കുള്ള ബീര്‍നബാല ഗ്രാമത്തിലാണ് കോണ്‍ക്രീറ്റ് സുരക്ഷാവേലി ചുറ്റിക ഉപയോഗിച്ചു തകര്‍ത്ത് വിള്ളലുണ്ടാക്കിയത്.

ഇസ്രയേല്‍ നിര്‍മിച്ച മതിലിനെ അപ്പാര്‍ത്തീഡ്മതില്‍(വര്‍ണവിവേചനമതില്‍) എന്നാണ് പലസ്തീന്‍കാര്‍ വിളിക്കുന്നത്. എത്ര ഉയരത്തിലായാലും മതിലുകള്‍ തകരും. ബര്‍ലിന്‍ മതില്‍ തകര്‍ന്നതുപോലെ- പലസ്തീന്‍ യുവാക്കള്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.