പാകിസ്ഥാനില്‍ ബോംബാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കഴുതകള്‍ക്ക് പോലും പരിശോധന നിര്‍ബന്ധമാക്കി

single-img
10 November 2014

Pakistan

പാകിസ്ഥാനില്‍ തുടര്‍ന്നുവരുന്ന ബോംബാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കഴുതകള്‍ക്ക് പോലും പരിശോധന ശക്തമാക്കുന്നു. ചാവേര്‍ പേടിയില്‍ ചെക്ക്‌പോസ്റ്റുകളിലൂടെ കടന്നു പോകുന്ന വാഹനങ്ങളെയും ജനങ്ങളെയും ഭാരം കയറ്റി വരുന്ന കഴുതകളേയും മറ്റു മൃഗങ്ങളേയും കര്‍ശന പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്.

വണ്ടി വലിച്ചുകൊണ്ടുവന്ന ഒരു കഴുതയുടെ വയറ്റില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ ബോംബ് ഡിറ്റക്റ്റര്‍ കൊണ്ട് പരിശോധിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമായിരിക്കുന്നത്. പാകിസ്ഥാനെ പരിഹസിച്ചുകൊണ്ട് ഒട്ടേറെപ്പേരാണ് ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്.

ഇന്ത്യ- പാക് അതിര്‍ത്തിയായ വാഗയില്‍ കഴിഞ്ഞ ദിവസം നടന്ന സ്‌ഫോടനം ഇന്ത്യയെയും പാകിസ്ഥാനെയും ഒരു പോലെ ഞെട്ടിച്ചിരുന്നു.ഇതേ തുടര്‍ന്ന് വാഗാ ബോര്‍ഡറില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുകയാണ്.