മുഖ്യമന്ത്രിയ്ക്ക് കടുത്ത പനി; രണ്ടുദിവസത്തെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി

single-img
10 November 2014

oommen chandyമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് കനത്ത പനി ബാധിച്ചു. ഞായറാഴ്ച കണ്ണൂരില്‍ വച്ചാണ് പനി ബാധിച്ചത്. രണ്ടു ദിവസം വിശ്രമിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്ന് കൊച്ചിയില്‍ മുഖ്യമന്ത്രിയുടെ ഏതാനും പരിപാടികള്‍ ഉണ്ടായിരുന്നു. ഇതെല്ലാം റദ്ദ് ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു.