ആസിഫ് അലിയും നിക്കി ഗൽറാണിയും ആദ്യമായി ഒരു ചിത്രത്തിൽ ഒന്നിക്കുന്നു

single-img
10 November 2014

niആസിഫ് അലിയും നിക്കി ഗൽറാണിയും ആദ്യമായി ഒരു ചിത്രത്തിൽ ഒന്നിക്കുന്നു. വി.കെ പ്രകാശാണ് ഇരുവരെയും താരങ്ങൾ ആക്കി ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി സഞ്ജയ് തിരക്കഥയൊരുക്കുന്ന ചിത്രം ഈ മാസം അവസാനത്തോടെ ആരംഭിക്കും.

 
ആസിഫ് അലി ചിത്രത്തിൽ ഇന്നത്തെ യുവതലമുറയിലെ ചെറുപ്പക്കാരനെയാണ് അവതരിപ്പിക്കുന്നത്. അച്ഛനും മകനും, മുത്തച്ഛനും മുത്തശ്ശിയും, അമ്മയും മകനും തുടങ്ങി നിരവധി ബന്ധങ്ങളെപ്പറ്റിയും കഥയിൽ ചർച്ച ചെയ്യുന്നുണ്ട്. ഇതൊരു ശക്തമായ സാമൂഹിക സന്ദേശം ഉൾക്കൊള്ളുന്ന ചിത്രം കൂടിയാണ്.

 
പൂനെയിലുള്ള നാഷണൽ ഡിഫൻസ് അക്കാദമിയിലും കൊച്ചിയിലും മൈസൂരിലുമായി ചിത്രത്തിന്റെ ഷൂട്ടിംഗ് നടത്താനാണ് തങ്ങൾ പദ്ധതിയിട്ടിരിക്കുന്നതെന്ന് സംവിധായകൻ പറഞ്ഞു.ശങ്കർ രാമകൃഷ്ണൻ, സൈജു കുറുപ്പ്, പ്രേം പ്രകാശ്, നെടുമുടി വേണു, സുധീർ കരമന തുടങ്ങിയവർ ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കും.