പുതിയ കേന്ദ്രമന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു;പരീക്കർ പ്രതിരോധമന്ത്രി,ഗൗഡയ്ക്ക് നിയമം

single-img
10 November 2014

moഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത കേന്ദ്രമന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. റിപ്പോർട്ടുകൾ സൂചിപ്പിച്ചതു പോലെ മനോഹർ പരീക്കർ പ്രതിരോധമന്ത്രിയാകും. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയ്ക്കായിരുന്നു ഇതുവരെ പ്രതിരോധവകുപ്പിന്റെ അധികച്ചുമതല. വാര്‍ത്താ വിതരണം അരുണ്‍ ജെയ്റ്റ്‌ലി തന്നെ കൈകാര്യം ചെയ്യും. സദാനന്ദ ഗൗഡ കൈകാര്യം ചെയ്തിരുന്ന റെയില്‍വെ വകുപ്പ് ശിവസേനയില്‍ നിന്ന് ബിജെപിയിലെത്തിയ സുരേഷ് പ്രഭുവിന് ലഭിച്ചു.

 
ജെ.പി.നദ്ദയ്ക്ക് ആരോഗ്യം. ബിരേന്ദർ സിംഗിന് ഗ്രാമ വികസം. മുക്താർ അബ്ബാസ് നഖ്‌വിക്ക് ന്യൂനപക്ഷവും പാർലമെന്രറി കാര്യവും. റെയിൽവേ മന്ത്രിയായിരുന്ന സദാനന്ദ ഗൗഡയ്ക്ക് നിയമമന്ത്രാലയത്തിന്റെ ചുമതല നൽകി. വാർത്താവിതരണ പ്രക്ഷേപണ വകുപ്പിന്റെ അധിക ചുമതല ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിക്കാണ്. ഹരിയാനയില്‍ നിന്നുള്ള ചൗധരി ബീരേന്ദ്ര സിംഗ് ഗ്രാമ വികസന മന്ത്രിയാകും.

 

ഗോപിനാഥ് മുണ്ഡെയുടെ മരണത്തെത്തുടര്‍ന്ന് നിഥിന്‍ ഗഡ്കരിയായിരുന്നു ഗ്രാമവിസകനവകുപ്പിന്റെ അധികച്ചുമതല വഹിച്ചിരുന്നത്. ഒളിമ്പിക്സ് ഷൂട്ടിംഗ് വെള്ളി മെഡല്‍ ജേതാവ് രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ് വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ സഹമന്ത്രിയാവും.
മുന്‍ ധനകാര്യ മന്ത്രി യശ്വന്ത് സിന്‍ഹയുടെ മകന്‍ ജയന്ത് സിന്‍ഹയാണ് പുതിയ ധനകാര്യ സഹമന്ത്രി. ആരോഗ്യ മന്ത്രിയായിരുന്ന ഹർഷവർദ്ധന് ശാസ്ത്രസാങ്കേതിക വകുപ്പിന്റെ ചുമതല നൽകി.അതേസമയം ഡോക്ടർ കൂടിയായ ഹർഷവർദ്ധനെ ആരോഗ്യ വകുപ്പിൽ നിന്ന് മാറ്റിയത് ഡൽഹി തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടാണെന്ന് സൂചനയുണ്ട്.