മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കേണ്ടതില്ലെന്ന് കേരളത്തിന് നിയമേപദേശം

single-img
10 November 2014

mullaമുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ മുഴുവന്‍ ഷട്ടറുകളും പ്രവര്‍ത്തനക്ഷമമാകുന്നതുവരെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ തമിഴ്‌നാടിനെ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഇമപ്പാള്‍ ഹര്‍ജി നല്‌കേണ്ടതില്ലെന്ന് കേരളത്തിന് നിയമോപദേശം.

ഇത് ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള പുനപരിശോധനാ ഹര്‍ജിയെ ദോഷകരമായി ബാധിക്കുമെന്നാണ് കേരളത്തിനു ലഭിച്ച ഉപദേശം. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് നിയമോപദേശം നല്‍കിയത്.