നരേന്ദ്ര മോദി ശ്രീലങ്കന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തി; ശ്രീലങ്കന്‍ ജയിലില്‍ കഴിയുന്ന മത്സ്യതൊഴിലാളികളെ ഇന്ത്യന്‍ ജയിലിലേക്ക് മാറ്റും

single-img
10 November 2014

Mahinda_Modi_1പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ്ര രാജപക്‌സെയുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി. വധശിക്ഷക്കു വിധിക്കപ്പെട്ട് ശ്രീലങ്കന്‍ ജയിലില്‍ കഴിയുന്ന തമിഴ് മത്സ്യതൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ചര്‍ച്ച ചെയ്തത്. ശ്രീലങ്കന്‍ ജയിലില്‍ കഴിയുന്ന മത്സ്യതൊഴിലാളികളെ ഇന്ത്യന്‍ ജയിലിലേക്ക് മാറ്റുന്നതിനുള്ള സാധ്യത സംബന്ധിച്ചും ചര്‍ച്ച നടന്നു.

മത്സ്യത്തൊഴിലാളികള്‍ക്ക് കൊളംബോ ഹൈക്കോടതി വധശിക്ഷ വിധിച്ചതിനതെിരെ ശ്രീലങ്കന്‍ സുപ്രീംകോടതിയില്‍ ഇന്ത്യ ഹര്‍ജി നല്‍കാനിരിക്കെയാണ് നേതാക്കള്‍ തമ്മില്‍ ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയത്. 2011 ലാണ് മയക്കുമരുന്നു കടത്തിയെന്ന കേസില്‍ മത്സ്യതൊഴിലാളികള്‍ ശ്രീലങ്കയില്‍ പിടിയിലാകുന്നത്.