ഇന്ത്യ ശ്രീലങ്ക മൂന്നാം ഏകദിനത്തിനിടെ അനുഷ്‌കയ്ക്ക് വിരാട് കോഹ്‌ലിയുടെ ചുംബനം

single-img
10 November 2014

Kohliഒടുവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ചുംബനസമരത്തിനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചെന്ന് തോന്നുന്നു. ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനം നടന്ന ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ കാമുകിയും നടിയുമായ അനുഷ്‌ക ശര്‍മയ്ക്ക് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ ഫഌയിംഗ് കിസാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്.

കോഹ്‌ലി അര്‍ദ്ധ സെഞ്ചുറി തികച്ചതിനു പിന്നാലെയായിരുന്നു സംഭവം. 50 റണ്‍സ് തികച്ച കോഹ്‌ലി ആദ്യം ഹെല്‍റ്റ് ഊരി അതില്‍ ചുംബിച്ചു. തുടര്‍ന്ന് ഗ്യലറിയിലിരുന്ന അനുഷ്‌കയെ നോക്കിയും ഒരു ചുംബനം സമ്മാനിച്ചു. ഏണീറ്റു നിന്ന് ഒരാര്‍പ്പുവിളിയോടെയായിരുന്നു അനുഷ്‌ക ഇതിനോട് പ്രതികരിച്ചത്.

ഏകദിന കരിയറില്‍ 6,000 റണ്‍സ് തികയ്ക്കുന്നു എന്ന പ്രത്യേകതയും കൂടിയുണ്ടായിരുന്നു കോഹ്‌ലിയുടെ ഞായറാഴ്ചത്തെ ഇന്നിംഗ്‌സിന്.