ലോകചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെ അട്ടിമറിച്ച് ഹോക്കി പരമ്പര ഇന്ത്യ സ്വന്തമാക്കി

single-img
10 November 2014

hockeyഒരുകാലത്ത് ഹോക്കിയിലെ ചോദ്യം ചെയ്യപ്പെടാത്തശക്തിയായ ഇന്ത്യ വീണ്ടും തിരിച്ചുവരവിന്റെ പാതയില്‍. ഓസ്‌ട്രേലിയക്കെതിരായ ഹോക്കി പരമ്പര ഇന്ത്യ നേടി. നാലാം മത്സരത്തില്‍ 3-1 നാണ് ലോകചാമ്പ്യന്‍മാരെ ഇന്ത്യ അട്ടിമറിച്ചത്. മത്സരത്തിന്റെ 13, 43, 53 മിനിറ്റുകളിലാണ് ഇന്ത്യ ഗോളുകള്‍ നേടിയത്.

ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണ മെഡല്‍ നേട്ടത്തിനു ശേഷം ഇന്ത്യന്‍ ഹോക്കി ടീം സമീപ കാലത്തു നേടുന്ന സുപ്രധാന വിജയമാണിത്.