ഹൈവേകള്‍ക്കരികില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ മാറ്റിസ്ഥാപിക്കണം: ഹൈക്കോടതി

single-img
10 November 2014

hഹൈവേകള്‍ക്കരികില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ മാറ്റിസ്ഥാപിക്കണമെന്ന് ഹൈക്കോടതി . ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിവിഷന്‍ ബഞ്ച് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

 
ഹൈവേകള്‍ക്ക് അരികിലെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൊതുജനങ്ങളുടെ സ്വൈര്യജീവിതത്തിന് തടസമാകുന്നുവെന്ന് ഡിവിഷന്‍ബഞ്ച് നിരീക്ഷിച്ചു. ഔട്ട്‌ലെറ്റുകളിലെ തിരക്ക് പലപ്പോഴും ഗതാഗത തടസമുണ്ടാക്കുകയും അപകടത്തിന് വഴിവെക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ ആളൊഴിഞ്ഞ മറ്റെവിടേക്കെങ്കിലും മാറ്റിസ്ഥാപിക്കാനാണ് നിര്‍ദ്ദേശം.

 

പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ച് ചില്ലറ മദ്യവില്‍പ്പനശാലകള്‍ മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരഗണിക്കവെയാണ് ഹൈക്കോടതി ഈ നിര്‍ദേശം നല്‍കിയത്. ഇതുപ്രകാരം സംസ്ഥാനത്ത് 169 മദ്യക്കടകള്‍ മാറ്റിസ്ഥാപിക്കേണ്ടിവരും.