ജയന്ത് സിൻഹയെ കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിനെതിരെ കോൺഗ്രസ് രംഗത്ത്

single-img
10 November 2014

congജാർഖണ്ഡിൽ നിന്നുള്ള അംഗം ജയന്ത് സിൻഹയെ കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിനെതിരെ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി നൽകും. ജാർഖണ്ഡിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സിൻഹയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത് വോട്ടർമാരെ പ്രീണിപ്പിക്കാനാണെന്നാണ് കോൺഗ്രസിന്റെ വാദം.

 

ഞായറാഴ്ച നടന്ന സത്യപ്രതിജ്ഞാ ചടങ്ങ് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെയും കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയെയും ക്ഷണിച്ചിരുന്നുവെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, ഇരു നേതാക്കളും ചടങ്ങിൽ പങ്കെടുത്തില്ല.