സി.എം.പിയിൽ പിളര്‍പ്പ്‌ പൂര്‍ത്തിയായി,രണ്ട് ജനറല്‍ സെക്രട്ടറിമാർ

single-img
10 November 2014

എം.വി രാഘവന്റെ മരണത്തോടെ സി.എം.പിയിലെ പിളര്‍പ്പ്‌ പൂര്‍ത്തിയായി. സി.എം.പിയിലെ ഭിന്നിച്ച്‌ നിന്ന്‌ വിഭാഗങ്ങള്‍ പ്രത്യേകം ജനറല്‍ സെക്രട്ടറിമാരെ തെരഞ്ഞെടുത്തു. യു.ഡി.എഫില്‍ തുടരുന്ന സി.പി. ജോണ്‍ വിഭാഗം കേന്ദ്രക്കമ്മറ്റി ചേര്‍ന്ന്‌ സി.പി. ജോണിനെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. എല്‍.ഡി.എഫിനൊപ്പം നില്‍ക്കുന്ന അരവിന്ദാക്ഷന്‍ വിഭാഗം അരവിന്ദാക്ഷനെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു.

 

j ar

എം.വി.ആറിന്റെ സംസ്‌ക്കാരത്തിന്‌ ശേഷം ഇരുവിഭാഗങ്ങളും കണ്ണുരില്‍ പ്രത്യേകം യോഗം ചേര്‍ന്നിരുന്നു. നേരത്തെ ഇരുവിഭാഗങ്ങളായി ഭിന്നിച്ച്‌ നില്‍ക്കുമ്പോളും അരവിന്ദാക്ഷന്‍ വിഭാഗവും സി.പി. ജോണ്‍ വിഭാഗവും ജനറല്‍ സെക്രട്ടറിയായി എം.വി.ആറിനെ അംഗീകരിച്ചു. ഇരുവിഭാഗവും എം.വി.ആറിന്റെ പിന്തുണ അവകാശപ്പെടുന്നുണ്ട്‌.