മധുരയിൽ ചവറ്റുകൊട്ടയില്‍ നിന്ന് നാടന്‍ ബോംബുകള്‍ കണ്ടെടുത്തു

single-img
10 November 2014

mമധുര നഗരത്തിൽ  തിരക്കേറിയ പ്രദേശത്തെ ചവറ്റുകൊട്ടയില്‍ നിന്ന് പോലീസ് പതിനൊന്ന് നാടന്‍ ബോംബുകള്‍ കണ്ടെടുത്തു. ഗുണ്ടാസംഘങ്ങള്‍ ഒളിപ്പിച്ച ബോംബുകളാണ് ഇതെന്ന് പോലീസ് സംശയിക്കുന്നു.  2012ല്‍ ബി.ജെ.പി. നേതാവ് എല്‍.കെ. അദ്വാനി പങ്കെടുക്കുന്ന പൊതുയോഗത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഇവിടെ സ്‌ഫോടനം ഉണ്ടായിരുന്നു.