ഡ്രൈവര്‍മാരുടെ മദ്യം വാങ്ങല്‍; ദേശിയ- സംസ്ഥാന പാതയോരങ്ങളിലുള്ള ബിവറേജുകള്‍ പൂട്ടണമെന്ന് ഹൈക്കോടതി

single-img
10 November 2014

kerala-beverages-corporationസംസ്ഥാനത്തെ ദേശീയപാതകളിലും സംസ്ഥാന പാതകളിലുമുള്ള ഔട്ട്‌ലെറ്റുകളില്‍ നിന്ന് െ്രെഡവര്‍മാര്‍ മദ്യം വാങ്ങുന്നത് അപകടങ്ങള്‍ക്ക് കാരണമാവുന്നുയെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിന്‍മേല്‍ പ്രസ്തുത പാതയോരങ്ങളിലെ ബിവറേജസ് കോര്‍പ്പറേഷന്റെ വില്‍പ്പനശാലകള്‍ വേണ്ടെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന വില്‍പ്പനശാലകള്‍ മറ്റിടങ്ങളിലേക്ക് മാറ്റണമെന്നും ബഞ്ച് നിര്‍ദ്ദേശിച്ചു. ഇത് സംബന്ധിച്ച് രണ്ടാഴ്ച്ചക്കുള്ളില്‍ മറുപടി നല്‍കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.