അഭിരാമി പോലീസ് വേഷത്തിൽ

single-img
10 November 2014

abbhoഒരിടവേളയ്ക്ക് ശേഷം സിനിമയിൽ വീണ്ടും സജീവമായ നടി അഭിരാമി തന്റെ പുതിയ ചിത്രത്തിൽ പൊലീസ് വേഷം കൈകാര്യം ചെയ്യുന്നു . ഡ്രൈവർ ഓൺ ഡ്യൂട്ടി എന്ന പുതിയ ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

 

അരുന്ധതി വർമ എന്നാണ് അഭിരാമി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. വളരെയധികം വെല്ലുവിളികളുണ്ടെങ്കിലും ഈ ചിത്രത്തിൽ അഭിനയിക്കാനായതിൽ സന്തോഷമുണ്ടെന്നും താരം വ്യക്തമാക്കി.

 

ആസിഫ് അലി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം പതിനൊന്നു വനിതാ പൊലീസ് ഉദ്യോഗസ്ഥരുള്ള സ്റ്റേഷനിലെത്തുന്ന ഡ്രൈവറിന്റെ ജീവിതമാണ് അവതരിപ്പിക്കുന്നത്.