പിതാവ് സ്മാർട്ട് ഫോൺ വാങ്ങി നൽകിയില്ല;എട്ടാം ക്ലാസുകാരൻ ആത്മഹത്യ ചെയ്തു

single-img
10 November 2014

depressedബെഹ്രാംപോർ: സ്മാർട്ട്ഫോൺ വാങ്ങി നൽകാത്തത് കൊണ്ട് സ്കൂൾ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു.  മുർഷിദബാദ് ജില്ലയിലെ പാവപ്പെട്ട കർഷകനായ മബീബുൾ സർക്കാരിനോട് തന്റെ 15 കാരനായ മകൻ വിലകൂടിയ സ്മാർട്ട്ഫോൺ വാങ്ങിനൽകാൻ ആവശ്യപ്പെട്ടത്. സമ്പത്തിക പ്രശ്നം കാരണം തന്റെ മകൻ മസൂദിന്റെ ആഗ്രഹം പിതാവ് നിരസിക്കുകയായിരുന്നു.

ഇതിൽ മനസ് വിഷമിച്ചാണ് കുട്ടി ആത്മഹത്യ ചെയ്തത്. ടെൻഡുലിയ ഹൈസ്കൂളിലെ വിദ്യാർത്ഥിയാണ് മരണപ്പെട്ട മസൂദ്. അസ്വാഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.