ഹേമ മാലിനി ഉത്തർപ്രദേശിലെ റാവൽ ഗ്രാമത്തെ ദത്തെടുത്തു

single-img
10 November 2014

Hema_Maliniമധുര: പ്രശസ്ത സിനിമാതാരവും മധുര എം.പിയുമായ ഹേമ മാലിനി ഉത്തർ പ്രദേശിലെ റാവൽ ഗ്രാമത്തെ ദത്തെടുത്തു. യമുന തീരത്ത് സ്ഥിതി ചെയ്യുന്ന റാവലിന്റെ പുരോഗതിക്കായി ആരു ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്നും. തന്റെ ശ്രമം റാവലിനെ ലോക ടൂറിസം ഭുപടത്തിലേക്ക് കൊണ്ടെത്തിക്കുക എന്നുള്ളതാണെന്നും.

നവംബർ 17ന് താൻ റാവലിലെത്തി വികസനപ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുമെന്നും ഹേമമാലിനി പറഞ്ഞു. കൂടാതെ റാവലിൽ സ്ത്രീശാക്തീകരണം നടപ്പക്കുമെന്നും അവർ കൂട്ടിച്ചേർത്തു. 4,500ഓളം ജനസംഖ്യയുള്ള ഗ്രാമത്തെ പ്രധാനമന്ത്രിയുടെ ആദർശ് ഗ്രാം യോജനയുടെ ഭാഗമായിട്ടാണ് ദത്തെടുത്തിരിക്കുന്നത്.