ക്ലാസ്സിൽ ഇംഗ്ലീഷിൽ സംസാരിച്ചില്ല; ആറു വയസുകാരെന്റെ തല ചുമരിലിടിച്ചു ടീച്ചർ കൊലപ്പെടുത്തി

single-img
10 November 2014

killedkidഇംഗ്ലീഷിൽ സംസാരിക്കാത്തതിന് ആറു വയസുകാരെന്റെ തല  ക്ലാസ്സ് ടീച്ചർ  ചുമരിലിടിച്ചു,തലയ്ക്ക് ഗുരുതര പരിക്കേറ്റ കുട്ടി മരണപ്പെട്ടു. ഹൈദ്രബാദിലെ നാൽഗോണ്ട ജില്ലയിൽ സ്ഥിതി ചെയ്യുന്ന സ്വകാര്യ സ്കൂളിലാണ് സംഭവം നടന്നത്.  ആദിവാസി മേഖലയിൽ നിന്നുള്ള ചന്തുവിനാണ് ഈ ദാരുണാന്ത്യം സംഭവിച്ചത്.

ക്ലാസ്സിൽ തെലുങ്കിൽ സംസാരിച്ചതിന് കുട്ടിയെ ക്ലാസ്സ് ടീച്ചർ നിരവധി തവണ മർദ്ദിക്കുകയും. കുട്ടിയുടെ തല പിടിച്ച് ചുമരിൽ ഇടിക്കുകയും ചെയ്തു. ഇടിയുടെ ശക്തിയിൽ കുട്ടിയുടെ തലക്കുള്ളിൽ പരിക്കേൽക്കുകയായിരുന്നു.

സ്കൂളിൽ നിന്നും തിരിച്ച് വീട്ടിലെത്തിയ കുട്ടി കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഉടൻ തന്നെ മരണം സംഭവിക്കുകയും ചെയ്തു. സ്കൂൾ പ്രിൻസിപ്പാളിനേയും ക്ലാസ്സ് ടീച്ചറിനേയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ മൃതദേഹവുമായി സ്കൂളിനു മുന്നിൽ രക്ഷകർത്താക്കളും നാട്ടുകാരും പ്രതിഷേധിച്ചിരുന്നു.

അധികൃതർ ഇടപെട്ട് സമരക്കാരെ പിരിച്ചുവിട്ടെങ്കിലും പ്രതിഷേധം കെട്ടടങ്ങിയിട്ടില്ല.  ടീച്ചറിനെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് ശിശുക്ഷേമ പ്രവർത്തകർ ആവശ്യപ്പെട്ടു.