മുടി വെട്ടി കുളമാക്കി; ബാർബറെ യുവതി കോടതി കയറ്റി

single-img
10 November 2014

hairdoതന്റെ മുടി വെട്ടി കുളമാക്കിയ സലൂൺ ഉടമയെ യുവതി കോടതി കയറ്റി.  19 കാരിയായ മെഹാക്ക് അഗ്രവാളാണ് തന്റെ മുടി വെട്ടി നാശമാക്കിയ ക്ഷുരകയെ ഉപഭോഗ്തൃ കോടതി കയറ്റിയത്.

സെലിബ്രറ്റികളുടെ  ശൈലിയിൽ മുടിവെട്ടി നൽകുന്ന ഭോപാലിലെ പ്രശസ്തമായ സലൂണിലെത്തിയ യുവതി, തന്റെ മുടിയെ ഹോളിവൂഡ് നായിക ഇവാ മെണ്ടെസിന്റെ ശൈലിയിൽ വെട്ടാൻ ആവശ്യപ്പെട്ടു. കൂടാതെ തന്റെ മുടിയുടെ നീളത്തെ ശ്രദ്ധിക്കണമെന്ന് യുവതി പ്രത്യേകം പറഞ്ഞിരുന്നു.

കുറച്ച് സമയത്തെ കത്രിക പ്രയോഗത്തിന് ശേഷം തന്റെ മുടിയെ ശ്രദ്ധിച്ച മെഹാക്ക് ഞെട്ടിപ്പോയി!!. ബാർബർ തന്റെ മുടിയുടെ നീളം നന്നേ കുറച്ച് കളഞ്ഞിരുന്നു. തുടർന്ന് യുവതി തന്റെ മുടിയെ അലക്ഷ്യമായി മുറിച്ചുകളഞ്ഞ ബാർബറെ ഉപഭോഗ്തൃ കോടതിയിൽ പരാതി നൽകിയ യുവതി, തനിക്ക് അർഹതപ്പെട്ട നഷ്ടപരിഹാരം നേടിയെടുക്കുകയും ചെയ്തു.