45കാരിയെ നഗ്നയാക്കിയ ശേഷം കഴുത പുറത്തു കയറ്റി നടത്തിച്ചതായി പരാതി

single-img
10 November 2014

rapeജയ്പുർ:45കാരിയെ നഗ്നയാക്കിയ ശേഷം കഴുത പുറത്തു കയറ്റി ഗ്രാമം മുഴുവനും നടത്തിച്ചതായി പരാതി. രാജ്സമന്ദ് ജില്ലയിലെ ആദിവാസിമേഖലയിലാണ് സംഭവം നടന്നത്. യുവതിയുടെ ബന്ധുക്കൾ ഉൾപെടെ 30 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതി തന്റെ അനന്തരവനെ കൊലപ്പെടുത്തിയെന്ന് അരോപിച്ചാണ് നാട്ടുകൂട്ടം ശിക്ഷവിധിച്ചത്. കൊല്ലപ്പെട്ടയാളുടെ ഭാര്യയുടെ പരാതിയെ തുടർന്ന് നാട്ടുകൂട്ടം യുവതിയെ കുറ്റക്കാരിയായി കണ്ടെത്തുകയും.

നഗ്നയാക്കിയ യുവതിയുടെ മുഖത്ത് കരിതേച്ച ശേഷം കഴുതപ്പുറത്ത് കയറ്റി ഗ്രമം മുഴുവൻ നടത്തിക്കുകയായിരുന്നു. യുവതിയുടെ ഭർത്താവ് നൽകിയ പരാതിയെ തുടർന്ന് പോലീസ് കുറ്റവാളികളെ അറസ്റ്റ് ചെയ്തത്. മാനസികമായി തകർന്ന യുവതിയെ അഭയ കേന്ദ്രത്തിലേക്ക് മാറ്റിയ ശേഷം കൗൺസിലിംഗിന് വിധേയമാക്കി.