എം വി ആറിന് അന്ത്യാഞ്ജലി

single-img
10 November 2014

MVR-360x189സിപിഎം നേതാവും മുന്‍ മന്ത്രിയുമായിരുന്ന എം വി ആറിനു ആയിരങ്ങളുടെ അന്ത്യാഞ്ജലി.കണ്ണൂര്‍ പയ്യാമ്പലം ശ്‍മശാനത്തില്‍ എംവിആറിന്റെ ഭൗതികശരീരം സംസ്‍കരിച്ചു. സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‍കാരചടങ്ങ്.എകെജിയും നായനാരുമടക്കമുള്ള കണ്ണൂരിലെ വിപ്ലവസൂര്യന്മാര്‍ക്കൊപ്പമാണു എം.വി.ആറിനു ചിതയൊരുക്കിയത്.
തങ്ങളുടെ പ്രിയസഖാവിന് അന്ത്യാഭിവാദ്യമര്‍പ്പിക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് പ്രവര്‍ത്തകരാണു ഒഴുകിയെത്തിയത്.പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴി‍ഞ്ഞ ദിവസം രാവിലെയായിരുന്നു അന്ത്യം. കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി(സിഎംപി) സ്ഥാപകനായ അദ്ദേഹം സംസ്ഥാന സര്‍ക്കാറില്‍ വിവിധ വകുപ്പുകളുടെ മന്ത്രിയായിട്ടുണ്ട്.