ദേശീയ ഗെയിംസിനായി പ്രധാന വേദികൾ തയ്യാറായി

single-img
10 November 2014

DSC_0790(2)_0_035മത് ദേശീയ ഗെയിംസിനായി തിരുവനന്തപുരം നഗരത്തിലെ അഞ്ച് പ്രധാന വേദികളുടെ പണികൾ അവസാനിച്ചു.ജിമ്മി ജോര്ജ് ഇൻഡോർ സ്റ്റേഡിയം, ജി വി രാജാ സ്റ്റേഡിയം ,വെള്ളായണി ഇൻഡോർ, യുണിവേർസിറ്റി സ്റ്റേഡിയം തുടങ്ങിയ അഞ്ച് പ്രധാന വേദികളുടെ പണികൾ ആണ് അവസാനിച്ചത്.ദേശീയ ഗെയിംസിനായി ഉള്ള മറ്റ്

പ്രധാന വേദികളുടെ പണി അവസാന ഖട്ടത്തിൽ ആണ് .
വട്ടിയൂര്കാവ് ഷൂട്ടിംഗ് വേദിയിൽ ഇനി 10% പണികൾ മാത്രം ആണ് ബാക്കി ഉള്ളത്.കാര്യവട്ടം ,ചന്ദ്രശേഖർ നായർ സ്റ്റേഡിയം എന്നിവയുടെ പണിയും അവസാന ഖട്ടത്തിൽ ആണ് നിലവിൽ .വെള്ളയമ്പലം നീന്തൽ കുളം, ശ്രീപാദം സ്റ്റേഡിയം തുടങ്ങിയവയും അവസാനവട്ട പണികൾ ആണ് പുരോഗമിക്കുന്നത് .ഗെയിംസ് വില്ലജിന്റെ 75% പണികളും അവസാനിച്ചു കഴിഞ്ഞു .ഡിസംബർ അവസാനത്തോടെ അവസാനവട്ട പണികൾ തീർക്കാം എന്ന് ആണ് സംഘാടകരുടെ പ്രതീക്ഷ.

തിരുവനന്തപുരം ഉൾപ്പെടെ കേരളത്തിലെ എഴ് ജില്ലകൾ ആണ് 35മത് ദേശീയ ഗെയിംസിന് വേദി ഒരുക്കുന്നത്.അടുത്ത വർഷം ജനുവരി 31 മുതൽ ഫെബ്രുവരി 14 വരെ ആണ് ദേശീയ ഗെയിംസ് .