പശ്ചിമ ബംഗാളിൽ പോലീസ് ക്യാമ്പില്‍ സഹപ്രവര്‍ത്തകയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച പോലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റിൽ

single-img
9 November 2014

crimeപശ്ചിമ ബംഗാളിലെ മംഗള്‍കോര്‍ പോലീസ് ക്യാമ്പില്‍ സഹപ്രവര്‍ത്തകയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച പോലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റിൽ .

പോലീസ് വെല്‍ഫെയര്‍ ബോര്‍ഡ് സെക്രട്ടറി ആണ് അറസ്റ്റിലായത്. വെല്‍ഫെയര്‍ ബോര്‍ഡിന്റെ പണം തിരിമറി നടത്തിയത് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാള്‍ ഒരുമാസമായി സസ്‌പെന്‍ഷനിലായിരുന്നു.

ഏതാനും മാസങ്ങളായി വനിതാ പോലീസ് കോണ്‍സ്റ്റബിളിനെ ഇയാള്‍ ശല്യപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം യുവതി ഇയാളുടെ ഭാര്യയോട് പരാതിപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഇയാള്‍ യുവതിയെ അപായപ്പെടുത്തുമെന്ന് ഭീഷണിയുയര്‍ത്തിയിരുന്നു.