എം.വി.രാഘവന്റെ നിര്യാണത്തിൽ പിണറായി വിജയൻ അനുശോചിച്ചു

single-img
9 November 2014

piഎം.വി.രാഘവന്റെ നിര്യാണത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ അനുശോചിച്ചു. അടിയന്തരാവസ്ഥ കാലത്ത് പാർട്ടിക്കെതിരായ ആക്രമണത്തെ പ്രതിരോധിക്കുന്നതിന് മുൻനിരയിലുണ്ടായിരുന്ന ആളായിരുന്നു എം.വി.രാഘവനെന്ന് പിണറായി പറഞ്ഞു. പിന്നീട് പാർട്ടിക്കെതിരായി. എന്നാൽ ആ നിലപാട് അവസാനകാലത്ത് മാറ്റാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു എന്ന് അദ്ദേഹം പറഞ്ഞു . അങ്ങനെയൊരു സമയത്താണ് എം.വി.ആറിന്റെ മരണം എന്നും  പിണറായി വിജയൻ  പറഞ്ഞു.