21 മന്ത്രിമാരെ ഉൾപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭ വികസിപ്പിച്ചു

single-img
9 November 2014

mശിവസേനയുടെ ബഹിഷ്കരണത്തിനിടെ 21 മന്ത്രിമാരെ ഉൾപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭ വികസിപ്പിച്ചു.ഇതില്‍ മൂന്നു പേര്‍ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരാണ്. കേന്ദ്ര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സുരേഷ് പ്രഭു ശിവസേന വിട്ട് ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് ആനന്ദ് ഗീഥേയെ പിന്‍വലിക്കാനും ശിവസേന ആലോചിക്കുന്നു.

 
അതേസമയം തങ്ങളുടെ പ്രതിനിധിയായല്ല സുരേഷ് പ്രഭു മന്ത്രിസഭയിലെത്തിയതെന്ന് ശിവസേന നേതൃത്വം വ്യക്തമാക്കി. ശിവസേനയുടെ രണ്ടാമത്തെ മന്ത്രിയാവുമെന്ന് കരുതപ്പെട്ട അനിൽ ദേശായ് സത്യപ്രതിജ്ഞയ്ക്കായി ഡൽഹിയിലേക്ക് യാത്ര തിരിച്ചെങ്കിലും യാത്രാ മദ്ധ്യേ, മുംബയിലേക്ക് മടങ്ങാൻ പാർട്ടി നിർദ്ദേശിക്കുകയായിരുന്നു.

 
ഗോവ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഇന്നലെ രാജിവച്ച മനോഹര്‍ പരീക്കറിനു പ്രതിരോധ വകുപ്പു നല്‍കുന്നതോടെ മന്ത്രിസഭയിലെ മൂന്നാമന്‍ അദ്ദേഹമാകുമെന്നാണു കരുതുന്നത്. നിലവില്‍ 22 കാബിനറ്റ് മന്ത്രിമാര്‍ അടക്കം 45 പേരാണ് മന്ത്രിസഭയില്‍ ഉള്ളത്. പല മന്ത്രിമാരും അധിക ചുമതല വഹിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രിസഭാ വികസനം നടക്കുന്നത്.

 

സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാർ
ബന്ദാരു ദത്താത്രേയ, രാജീവ് പ്രതാപ് റൂഡി, മഹേഷ് ശർമ

സഹമന്ത്രിമാർ
മുക്താർ അബ്ബാസ് നഖ്‌വി, രാംകൃപാൽ യാദവ്, എച്ച്.പി.ചൗധരി, സൻവർലാൽ ജാട്ട്, മോഹൻഭായ് കുന്ദാരിയ, ഗിരിരാജ് സിംഗ്, ഹൻസ്‌രാജ് അഹീർ, രാംശങ്കർ കത്തേരിയ, വൈ.എസ്.ചൗധരി, ജയന്ത് സിൻഹ, രാജ്യവർധൻ സിംഗ് റാത്തോർ, ബാബുൽ സുപ്രിയോ, സാധ്വി നിരഞ്ജൻ സോധി, വിജയ് സാംപ്‌ള.