ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിലും ഇന്ത്യയ്ക്ക് ജയം

single-img
9 November 2014

sശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിലും ഇന്ത്യയ്ക്ക് ജയം. ആറ് വിക്കറ്റും 35 പന്തും ബാക്കി നിൽക്കെയാണ് വിജയലക്ഷ്യമായ 242 റൺസ് ഇന്ത്യ മറികടന്നത്. ഒൻപത് റൺസ് അകലെ സെഞ്ചറി നഷ്ടമായ ശിഖർ ധവന്റെയും (91)​ ക്യാപ്റ്റൻ വിരാട് കൊഹ്‌ലി(53)​യുടെയും മികച്ച പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയം നേടി കൊടുത്തത് .

 

നേരത്തെ മഹേല ജയവർധന(118)​യുടെ സെഞ്ച്വറിയുടെ മികവിലാണ് ലങ്ക 242 റൺസ് അടിച്ചത്. അഞ്ച് താരങ്ങൾ അഞ്ചിൽ താഴെ റൺസിൽ പുറത്തായപ്പോൾ ജയവർധനയുടെ ഒറ്റയാൾ പോരാട്ടവും ദിൽഷന്റെ (53)​ പിന്തുണയുമാണ് ലങ്കയെ താരതമ്യേന ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.