ഇന്ത്യക്ക് 243 റണ്‍സ് വിജയലക്ഷ്യം

single-img
9 November 2014

jayaഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ശ്രീലങ്കയെ 242 റണ്‍സിന്‌ ഇന്ത്യന്‍ ബൗളര്‍മാര്‍ പുറത്താക്കി. മുന്‍ നായകന്‍ ജയവര്‍ദ്ധനെയുടെ തകര്‍പ്പന്‍ സെഞ്ച്വറിയാണ്‌ ലങ്കയെ തുണച്ചത്‌.
ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ ജയവര്‍ദ്ധനെയ്‌ക്കും തിലകരത്ന ദില്‍ഷനും മാത്രമായിരുന്നു ശ്രീലങ്കൻ നിരയിൽ തിളങ്ങാനായത്‌.

 

ദില്‍ഷന്‍ 80 പന്തുകളില്‍ 53 റണ്‍സ്‌ എടുത്തപ്പോള്‍ ജയവര്‍ദ്ധനെ 124 പന്തുകളില്‍ 118 റണ്‍സ്‌ നേടി. 53 റണ്‍സ്‌ വഴങ്ങി നാലു വിക്കറ്റുകള്‍ വീഴ്‌ത്തിയ ഉമേഷ്‌ യാദവായിരുന്നു തിളങ്ങിയത്‌.അഷ്‌ക്കര്‍ പട്ടേല്‍ 40 റണ്‍സ്‌ വഴങ്ങി മൂന്ന്‌ വിക്കറ്റുകള്‍ വീഴ്‌ത്തി.